ന്യൂദല്‍ഹി- ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ആശാറാമിന്റെ മകന് നാരയണ് സായിക്ക് ഗുജറാത്ത് ഹൈക്കോടതി അനുവദിച്ച പരോള്‍ സുപ്രീം കോടതി റദ്ദാക്കി.
നാരായണ്‍ സായിക്ക് രണ്ടാഴ്ചത്തെ പരോളാണ് ഗുജറാത്ത് ഹൈക്കോടതി അനുവദിച്ചിരുന്നത്. ഇതിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നിശ്ചിത വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതിനു ശേഷം പരോള്‍ പാടുള്ളൂവെന്ന വാദമാണ് സുപ്രീം കോടതി അംഗീകരിച്ചത്.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചാണ് ഗൂജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.






