പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍, പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

പീരുമേട്- പതിനാറുകാരിയുടെ നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍.
പശുമല സ്വദേശി ഷിബു (43) വാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ നഗ്നചിത്രം പകര്‍ത്തിയ ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ നഗ്നചത്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടവര്‍ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ വണ്ടിപ്പെരിയാല്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

 

Latest News