Sorry, you need to enable JavaScript to visit this website.

ദമസ്‌കസില്‍ സൈനിക ബസിനുനേരെ ബോംബാക്രമണം, 13 മരണം

ദമസ്‌കസ്- സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ സൈനിക ബസിനുനേരെ ഉണ്ടായ ബോംബാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ദമസ്‌കസിലെ പ്രധാന പാലത്തിലൂടെ ബസ് കടന്നുപോകുമ്പോഴാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നും രണ്ട് സ്‌ഫോടനങ്ങളുണ്ടായെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. 13 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രദേശത്തുതന്നെ ഒളിപ്പിച്ചിരുന്ന മൂന്നാമത്തെ ബോംബ് നിര്‍വീര്യമാക്കിയതായി അധികൃതര്‍ പറഞ്ഞു. ബസ് കത്തുന്ന ദൃശ്യങ്ങള്‍ സന വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

 

Latest News