ഇന്ത്യയില്‍ മഴക്കെടുതിയില്‍ മരണം 85 ആയി വര്‍ധിച്ചു

ന്യൂദല്‍ഹി- ഇന്ത്യയില്‍ മഴക്കെടുതിയിലും മണ്ണിടിച്ചിലിലും മരണം 85 ആയി ഉയര്‍ന്നു. ഉത്തരാഖണ്ഡില്‍ മരണ സംഖ്യ 46 ആയി വര്‍ധിച്ചപ്പോള്‍ 11 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കേരളത്തില്‍ മഴക്കെടുതിയില്‍ 39 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അയല്‍ രാജ്യമായ നേപ്പാളില്‍ 31 പേര്‍ മരിക്കുകയും 43 പേരെ കാണാതാകുകയും ചെയ്തു.

 

Latest News