Sorry, you need to enable JavaScript to visit this website.

പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നു വീണ് കത്തിയമര്‍ന്നു; 21 യാത്രക്കാരും രക്ഷപ്പെട്ടു

ഹൂസ്റ്റന്‍- യുഎസിലെ ഹൂസ്റ്റണില്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നു വീണ വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. തീ ആളിപ്പടരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിലുണ്ടായിരുന്ന 21 പേരും സുരക്ഷിതമായി പുറത്തെത്തി. അപകടത്തില്‍ ഒരാള്‍ക്ക് നിസാര പരിക്ക് മാത്രമെ ഉള്ളൂ. ഹൂസ്റ്റനിലെ പ്രമുഖ ബില്‍ഡല്‍ ജെ അലന്‍ കെന്റിന്റെ ഉടമസ്ഥതയിലുള്ള  മക്ഡനല്‍ ഡഗ്ലസ് ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. അലന്‍ കെന്റും അപകടസമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്നതായി യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കോര്‍പറേറ്റ് യാത്രക്കാര്‍ പ്രധാനമായും ഉപയോഗിക്കുന്ന ഹൂസ്റ്റന്‍ എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയരാനായി ശ്രമിക്കുന്നതിനിടെ വിമാനം വേലിയില്‍ ഇടിച്ച് വലയില്‍ വീഴുകയായിരുന്നു എന്നാണ് റിപോര്‍ട്ട്. ഏറെ താമസിയാതെ തീ ആളിപ്പടര്‍ന്ന് വിമാനം കത്തിയമര്‍ന്നു. വിമാനത്തിന്റെ വാല്‍ ഭാഗം മാത്രമാണ് ബാക്കിയായത്. തീ ആളിപ്പടരുന്നതിനു മുമ്പ് തന്നെ എല്ലാ യാത്രക്കാരും ചാടിരക്ഷപ്പെട്ടിരുന്നു.
 

Latest News