Sorry, you need to enable JavaScript to visit this website.

സൗദിയിൽ പന്ത്രണ്ട് വയസിൽ കുറവുള്ളവരുടെ സ്‌കൂൾ തുറക്കൽ നീട്ടിവെച്ചു

റിയാദ് - പന്ത്രണ്ടു വയസിൽ കുറവ് പ്രായമുള്ള വിദ്യാർഥികൾക്ക് ഓഫ്‌ലൈൻ രീതിയിൽ ക്ലാസുകൾ പുനരാരംഭിക്കുന്നത് നീട്ടിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പന്ത്രണ്ടിൽ കുറവ് പ്രായമുള്ളവർക്ക് ഈ മാസം 31 മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഈ പ്രായവിഭാഗത്തിൽ പെട്ടവരിൽ പകർച്ചവ്യാധി അപകട സാധ്യതകളുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങൾ പൂർത്തിയാകുന്നതു വരെയാണ് ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നത് നീട്ടിവെക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
 

Latest News