Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അണക്കെട്ടില്‍നിന്ന് ആറ്റിലേക്ക് മത്സ്യം, പിടിക്കാന്‍ യുവാക്കളുടെ സാഹസിക ചാട്ടം

കൊല്ലം- തെന്‍മല പരപ്പാര്‍ അണക്കെട്ടില്‍നിന്നു ഒഴുകിയെത്തുന്ന മത്സ്യങ്ങളെ പിടിക്കാന്‍ ആറ്റില്‍ ചാടുന്ന യുവാക്കുളുടെ സാഹസികത നവമാധ്യമങ്ങളില്‍ വൈറലായി. അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമ്പോള്‍ വെള്ളത്തിനൊപ്പം നിരവധി മത്സ്യങ്ങളും കല്ലടയാറ്റിലേക്ക് ഒഴുകിയെത്തും. അണക്കെട്ട് മുഖത്തുനിന്നും 500 മീറ്റര്‍ താഴെയുള്ള തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാനാന്തര പാതയിലെ പാലത്തില്‍ നിന്നുമാണു യുവാക്കള്‍ കല്ലടയാറ്റിലേക്കു ചാടുന്നത്.

ഷട്ടറില്‍നിന്നു താഴ്ചയിലേക്കു മത്സ്യം വീഴുമ്പോള്‍ത്തന്നെ ഒട്ടുമിക്കതും ചാകും. ചത്ത മത്സ്യം വെള്ളത്തിനു മുകളില്‍ പൊങ്ങി ഒഴുകി വരുന്നതു കാണാം. മത്സ്യം പാലത്തിന് നിശ്ചിത ദൂരത്തില്‍ എത്തുമ്പോള്‍ താഴേക്കും ചാടും. മത്സ്യത്തിനൊപ്പം ഇവരും കുറെദൂരം ഒഴുകിപ്പോയ ശേഷമാണ് കരയിലേക്ക് നീന്തി കയറുന്നത്.

കട്ട്‌ല ഇനത്തില്‍പ്പെട്ട മീനാണ് കൂടുതലായും ഒഴുകിയെത്തുന്നത്. 20 കിലോഗ്രാം തൂക്കം വരെയുള്ള മത്സ്യത്തെ ഇവിടെനിന്നും കിട്ടിയിട്ടുണ്ട്. കിലോക്ക് 250 രൂപ നിരക്കിലാണു വില്‍പന.

 

Latest News