Sorry, you need to enable JavaScript to visit this website.

രാഹുല്‍ മയക്കുമരുന്നിന് അടിമയെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍

ബംഗളൂരു- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും ലഹരി കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരേ ബി.ജെ.പി നേതാവിന്റെ പ്രസ്താവന.

'ആരാണ് രാഹുല്‍ ഗാന്ധി?. ഞാനത് പറയുന്നില്ല. രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളില്‍ വന്നതുമാണ്. ഒരു പാര്‍ട്ടിയ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല' - നളിന്‍ കുമാര്‍ പറഞ്ഞു.

രാഹുലിനെതിരേ നളിന്‍ കുമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ബി.ജെ.പി നേതൃത്വം മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

 

Latest News