കോഴിക്കോട് -സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമത്തിനെതിരേ സര്‍ക്കാറും വിവിധ സംഘടനകളും രംഗത്തെത്തുമ്പോഴും കണ്ണില്ലാത്ത ക്രൂരത തുടരുന്നു. കോഴിക്കോട് പന്നിയങ്കര പോലീസ് പരിധിയിലാണ് മൂന്നരവയസുകാരിക്ക് ബന്ധുവില്‍ നിന്ന് ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നത്.
കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന്റെ മാതാവ് പന്നിയങ്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിയുന്നത്. ബന്ധുവായ യുവാവ് നേരത്തെയും പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവും പിതാവും ജോലിക്ക് പോവുന്നവരാണ്. ഈ സമയത്താണ് ബന്ധു വീട്ടിലെത്തി കുഞ്ഞിനെ പീഡിപ്പിച്ചത്. സംഭവത്തില്‍ പോക്‌സോ ആക്ട് പ്രകാരമാണ് യുവാവിനെതിരേ പോലീസ് കേസെടുത്തത്. വൈദ്യപരിശോധനക്ക് ശേഷം യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.