VIDEO പാട്ടും പാടി വൈറലായി മേഘാലയ മുഖ്യമന്ത്രി

ഇറ്റാനഗര്‍- ഒരൊറ്റ വിഡിയോയിലൂടെ മേഘാലയ മുഖ്യമന്ത്രി കോന്റാഡ് സാങ്മ ഇപ്പോള്‍ റോക്ക്സ്റ്റാര്‍ മുഖ്യമന്ത്രിയായിരിക്കുകയാണ്. വിഖ്യാത കനേഡിയന്‍ സംഗീതജ്ഞന്‍ ബ്രയാന്‍ ആഡംസിന്റെ പ്രശസ്തമായ 'സമ്മര്‍ ഓഫ് സിക്സ്റ്റിനയന്‍' എന്ന വരികള്‍ പാടിയാണ് ഇറ്റാനഗറില്‍ നടന്ന ഒരു പരിപാടിയില്‍ സാങ്മ പ്രേക്ഷകരെ കയ്യിലെടുത്തത്. ഒരു റോക്ക് സ്റ്റാര്‍ ആകാന്‍ ശ്രമിക്കുന്നതിന്റെ ധര്‍മസങ്കടത്തെ കുറിച്ചുള്ള വരികളാണിത്. വിഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതോടെ മുഖ്യമന്ത്രി ഇത്ര കൂളാണോ, ഗംഭീരമായി പാടുമായിരുന്നോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. വിഡിയോ വൈറലാകുകയും ചെയ്തു. തുടര്‍ന്നും പാടണമെന്നാണ് മുഖ്യമന്ത്രിയോട് എല്ലാവരും ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തക സംഗീത ബറുവ പിഷാരടിയാണ് കോന്‍റാഡ് സാങ്മ പാടുന്ന വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

Latest News