രണ്ട് കോടി പ്ലാവിന്‍ തൈകള്‍ നടുന്നു, ഉദ്ഘാടനം പി.എസ്. ശ്രീധരന്‍ പിള്ളയുടെ വീട്ടുമുറ്റത്ത്

കോഴിക്കോട് - രാജ്യമെമ്പാടും രണ്ട് കോടി പ്ലാവിന്‍ തൈകള്‍  നട്ടുവളര്‍ത്തുന്നതിന്റെ ഭാഗമായി ഗ്രീന്‍ വേള്‍ഡ് - ക്ലീന്‍ വേള്‍ഡ് എന്ന സന്ദേശവുമായി നടത്തുന്ന പ്ലാവിന്‍ തൈ നടീല്‍ പദ്ധതിയുടെ വടക്കന്‍ കേരളത്തിന്റെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ വീട്ടുമുറ്റത്ത് ഗവര്‍ണറും ഭാര്യ അഡ്വ. റീത്തയും ചേര്‍ന്ന് പ്ലാവിന്‍ തൈ നട്ടു നിര്‍വഹിച്ചു.
ഭൂമിയെ പച്ച പിടിപ്പിക്കുന്നതിനും ഭൗമാന്തരീക്ഷം വൃത്തിയാക്കി നിലനിര്‍ത്തുന്നതിനും വേണ്ടിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രീന്‍ വേള്‍ഡ് ക്ലീന്‍ വേള്‍ഡ് ഫൗണ്ടേഷനും വേള്‍ഡ് മലയാളി കൗണ്‍സില്‍ മലബാര്‍ പ്രൊവിന്‍വിന്‍സും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഗ്രീന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ വിജെ ജോര്‍ജ്  കുളങ്ങര, അഡ്വ. ജി. രാമന്‍ നായര്‍, മെഹറൂഫ് മണലോടി, കെ.പി.വി. ആലി, രാമചന്ദ്രന്‍ പേരാമ്പ്ര, കെ.കെ. അബ്ദുള്‍ സലാം, ജോസ് പുതുക്കാടന്‍, സിജു കുര്യന്‍, ആറ്റകോയ പള്ളി കണ്ടി, എം.വി. കുഞ്ഞാമു, മോനിച്ചന്‍, ബെന്നി മാത്യു, ഇ.കെ. അബ്ദുള്‍ സലാം, കാളിദാസന്‍ എന്നിവര്‍ സംസാരിച്ചു.

 

 

Latest News