Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ ജോലി ചെയ്യുന്ന സൗദികള്‍ക്ക് ധനസഹായം

റിയാദ് - സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ അവലംബിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു കീഴില്‍ ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗദി യുവതീയുവാക്കള്‍ക്ക് പ്രതിമാസം 2,400 റിയാല്‍ വരെ ധനസഹായം നല്‍കുമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു. ധനസഹായ പദ്ധതി പ്രയോജനപ്പെടുത്താന്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കു കീഴില്‍ ജോലി ചെയ്യാന്‍ യുവതീയുവാക്കള്‍ മുന്നോട്ടുവരണം. വ്യത്യസ്തമായ തൊഴില്‍ ശൈലികള്‍ക്ക് അനുസൃതമായി സ്വദേശികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ആവശ്യം നികത്താനുമാണ് പുതിയ പദ്ധതി.

പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച 17 ആപ്പുകള്‍ക്കു കീഴില്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. മാസത്തില്‍ ചുരുങ്ങിയത് 42 ടാക്‌സി സര്‍വീസുകളെങ്കിലും നടത്തുന്നവര്‍ക്കാണ് പ്രതിമാസം 2,400 റിയാല്‍ വരെ മാനവശേഷി വികസനനിധിയില്‍ നിന്ന് ധനസഹായം നല്‍കുക. അതോറിറ്റി അംഗീകാരമുള്ള ഏതെങ്കിലും ഒരു ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് സൗദി യുവതീയുവാക്കള്‍ക്ക് ധനസഹായ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

 

Latest News