കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്തുകൊന്നു

തിരുവനന്തപുരം- നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു.  മണവാരി സ്വദേശിയായ ഗോപിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഭര്‍ത്താവിനെ പരിചരിക്കാന്‍ സാധിക്കില്ലെന്ന് ഭാര്യ സുമതി മകനോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം അബോധാവസ്ഥയിലായ ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

 

Latest News