Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുഡാനില്‍ കാന്തപുരം-വി. മുരളീധരന്‍ കൂടിക്കാഴ്ച

ഖാര്‍ത്തൂം- ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനില്‍ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കുടിക്കാഴ്ച നടത്തി.  സുഡാനില്‍ നടക്കുന്ന മീലാദ് കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ കഴിഞ്ഞ ദിവസം അതിഥിയായി   എത്തിയതായിരുന്നു കാന്തപുരം. അഞ്ചു ദിവസത്തെ സന്ദര്‍ശനമാണ് മുരളീധരന് സുഡാനിലുണ്ടാകുക. പ്രധാനപ്പെട്ട ചില നയതന്ത്ര ദൗത്യങ്ങളുമായാണ് വിദേശകാര്യ സഹമന്ത്രിയുടെ വരവ്.
സൗദിയിലേക്ക് ഇന്ത്യയില്‍നിന്നും നേരിട്ടുള്ള വിമാനം ആരംഭിക്കുക, കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ വികസനം, എമിറേറ്റ്‌സ് അടക്കമുള്ള വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള നടപടി തുടങ്ങിയ ആവശ്യങ്ങള്‍ വിദേശസഹമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി കാന്തപുരം പറഞ്ഞു.

 

Latest News