വാഹനം പരിശോധിക്കാനെത്തിയ പോലീസുകാരനെ തട്ടിക്കൊണ്ടുപോയി, യുവാവ് അറസ്റ്റില്‍

ന്യൂദല്‍ഹി- വാഹനം പരിശോധിക്കാനെത്തിയ പോലീസുകാരനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയിലെ സുര്‍ജാപൂരിലാണ് സംഭവം. ഗോധി ബച്ചേഡ ഗ്രാമത്തിലെ സച്ചിന്‍ റാവലാണ് (29) അറസ്റ്റിലായത്.

മോഷ്ടിച്ച വാഹനമാണെന്ന സംശയത്തെ തുടര്‍ന്നാണ് ട്രാഫിക് കോണ്‍സ്റ്റബിള്‍ വീരേന്ദ്ര സിംഗ് വാഹനം നിര്‍ത്തിച്ച് രേഖകള്‍ ആവശ്യപ്പെട്ടത്. രേഖകള്‍ മൊബൈല്‍ ഫോണില്‍ കാണിക്കാമെന്ന് പറഞ്ഞ് മാരുതി സ്വിഫ്റ്റ് കാറില്‍ കയറി ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ ഇരുന്നയുടന്‍ അതിവഗേം കാര്‍ ഓടിച്ചുപോയെന്ന് കോണ്‍സ്റ്റബിള്‍ പറഞ്ഞു.

കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത ശേഷം എട്ട് കി.മീറ്ററോളം വാഹനം ഓടിച്ചുപോയി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാറിന്റെ വേഗത കുറച്ചിരുന്നില്ല. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ 112 ഡയല്‍ ചെയ്ത് പോലീസിനെ വിളിച്ചു. കാര്‍ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയതോടെ അജയ്ബ്പുര്‍ പോലീസ് ചെക്ക് പോസ്റ്റിനു സമീപം കോണ്‍സ്റ്റബിളിനെ ഇറക്കിവിട്ട ശേഷം കാറുമായി രക്ഷപ്പെടുകയായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്ത് കാര്‍ കസ്റ്റഡിയിലെടുത്തതായി സുര്‍ജാപുര്‍ എസ്.ഐ സോഹന്‍വീര്‍ സിംഗ് പറഞ്ഞു.

 

Latest News