അറബികള്‍ക്കിടയിലും വൈറലായി മുണ്ടക്കയത്തെ വീട്

ജിദ്ദ- കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മുണ്ടക്കയത്ത് ഇരുനില വീട് മുഴുവനായും പുഴയിലേക്ക് മറിഞ്ഞുവീഴുന്ന
ദൃശ്യം അറബ് ലോകത്തും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. കേരളത്തിലെ മഴക്കെടുതിയുടെ തീവ്രത കാണിക്കുന്നതാണ് ഈ വീഡിയോ.

മുണ്ടക്കയം കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ വെള്ളം കുത്തിയൊലിച്ചു വന്നതിനെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയും വീട് പൂര്‍ണമായും വെള്ളത്തില്‍ ഒലിച്ചുപോകുകയുമായിരുന്നു.

അന്താരാഷ്ട്ര വാര്‍ത്താ പോര്‍ട്ടലുകളും നല്‍കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് ഷെയര്‍ ചെയ്യപ്പെട്ടത്.

 

Latest News