Sorry, you need to enable JavaScript to visit this website.

മഴക്കെടുതി : കേരളത്തിന് ഒരു കോടി രൂപയുടെ സഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി


ചെന്നൈ: മഴക്കെടുതിയിൽ കേരളത്തിന് സഹായവുമായി തമിഴ്‌നാട്.  കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി എം കെ. ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് ഒരു കോടി രൂപ നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ട്വിറ്ററിലാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങളെ മാനവികതയെ ഉൾക്കൊണ്ട് സഹായിക്കാം,' എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ഒരു കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചത്.
 

Latest News