കരിപ്പൂരിന് പകരം മറ്റൊരു വിമാനത്താവളം; കേന്ദ്രത്തിന്റെ ആവശ്യം തള്ളി

കൊണ്ടോട്ടി- കോഴിക്കോട് കേന്ദ്രീകരിച്ച് പുതിയ വിമാനത്താവളമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കരിപ്പൂരിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗം തള്ളി. മന്ത്രി മാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് കരിപ്പൂരിനെ മാറ്റി കോഴിക്കോട്, മലപ്പുറം ജില്ല കേന്ദ്രീകരിച്ച് പുതിയ വിമാനത്താവളമെന്ന കേന്ദ്ര സർക്കാറിന്റെ നിലപാടാണ് യോഗം തള്ളിയത്. നിലവിൽ കേരളത്തിൽ കരിപ്പൂർ ഉൾപ്പെടെ നാല് വിമാനത്താവളങ്ങളുണ്ട്. ഈ സാഹചര്യത്തിൽ പുതിയ വിമാനത്താവളം പ്രായോഗികമല്ല. പകരം കരിപ്പൂരിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും യോഗം തീരുമാനിച്ചു.


 

Latest News