താനെ- റെസ്‌റ്റോറന്റിനു പുറത്ത് ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ക്ഷുഭിതനായ ഉപഭോക്താവ് റെസ്‌റ്റോറന്റ് ഉടമയെ കുത്തി പരിക്കേല്‍പിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് മൂര്‍ച്ചയേറിയ വസ്തുകൊണ്ട് 25 തവണ കുത്തിയെങ്കിലും ഉടമ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. താനെയിലെ കാസില്‍ മില്‍ പ്രദേശത്ത് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ചൈനീസ് ഫുഡ് ലഭിക്കുന്ന റെസ്റ്റോറന്റിലെത്തിയ യുവാവ് ഭക്ഷണം കെട്ടിടത്തിനു പുറത്തു നല്‍കണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര ഷിര്‍തോഡ് പറഞ്ഞു.






