ലുധിയാന-മൊബൈല്‍ നമ്പറും ഫേസ് ബുക്ക് അക്കൗണ്ടും നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് ഭര്‍തൃമതിയുടെ കാര്‍ തകര്‍ത്തു. പഞ്ചാബിലെ ലുധിയാനയിലെ ഖന്നയിലാണ് സംഭവം.
ഐ.ഇ.എല്‍.ടി.എസ് കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രിയെയാണ് യുവാവ് ശല്യം ചെയ്തത്.
സ്ത്രീയുടെ ദുപ്പട്ട വലിക്കുകയും കൈയില്‍ കയറി പിടിക്കുകയും ചെയ്ത യുവാവ് മൊബൈല്‍ നമ്പറും ഫേസ് ബുക്ക് അക്കൗണ്ടും ആവശ്യപ്പെട്ടു. 26 കാരി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ രക്ഷക്കെത്തി.
തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുവരുത്തി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പിന്നാലെ എത്തിയ പ്രതി മഴു ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകള്‍ തകര്‍ത്തതെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.






