അജ്ഞാതസംഘത്തിന്റെ വെടിയേറ്റ ഫാഷന്‍ മോഡല്‍ മരണത്തിന് കീഴടങ്ങി

പട്‌ന- അജ്ഞാതരായ അക്രമിസംഘത്തിന്റെ വെടിയേറ്റ് പട്‌നയില്‍ നിന്നുള്ള ഒരു ഫാഷന്‍ മോഡല്‍ മരിച്ചു.
36 കാരിയായ മോനാ റോയ് ചൊവ്വാഴ്ച രാത്രി ദുര്‍ഗപൂജ പന്തലില്‍നിന്ന് 11 വയസ്സുള്ള മകളുമായി മടങ്ങുന്നതിനിടെ വെടിയേറ്റ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാജീവ് നഗര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള രാംനഗര്‍ കോളനിയില്‍ രാത്രി 10 മണിയോടെയാണ് വീടിന് പുറത്ത് രണ്ട് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ഇവരെ വെടിവെച്ചത്.  സംഭവത്തില്‍ മകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവം നടന്നയുടന്‍ പോലീസ് സ്ഥലത്തെത്തി മോനയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കിയെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

Latest News