സൗദി അറാംകൊയുടെ ആദ്യ പെട്രോള്‍ ബങ്ക് റിയാദില്‍ ആരംഭിക്കും

റിയാദ് - സൗദിയില്‍ ഇന്ധന ചില്ലറ വ്യാപാര മേഖലയിലേക്ക് ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ പ്രവേശിക്കുന്നു. കമ്പനിക്കു കീഴിലെ ആദ്യ പെട്രോള്‍ ബങ്ക് വൈകാതെ റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇന്ധന ചില്ലറ വില്‍പന സേവനം നല്‍കുന്നതിന് റീട്ടെയില്‍കൊ എന്ന പേരില്‍ കമ്പനി സ്ഥാപിച്ചതായി സൗദി അറാംകൊ നേരത്തെ അറിയിച്ചിരുന്നു.
വാഹന, വിമാന ഇന്ധന വില്‍പന സേവനങ്ങള്‍ റീട്ടെയില്‍കൊ നല്‍കും. അമേരിക്കയിലും ജപ്പാനിലും ദക്ഷിണ കൊറിയയിലും പ്രാദേശിക കമ്പനികളുമായി സ്ഥാപിച്ച പങ്കാളിത്തങ്ങളിലൂടെ സൗദി അറാംകൊ ദശകങ്ങളായി ഇന്ധന ചില്ലറ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള തലത്തില്‍ സൗദി അറാംകൊ പങ്കാളിത്തത്തില്‍ 11,000 ലേറെ പെട്രോള്‍ ബങ്കുകളുണ്ട്.

 

 

Latest News