Sorry, you need to enable JavaScript to visit this website.

മികച്ച 5-ജി നെറ്റ്‌വര്‍ക്ക്: സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്

റിയാദ്- ലോകത്ത് ഏറ്റവും മികച്ച 5-ജി നെറ്റ്‌വര്‍ക്ക് കവറേജുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്. സൗദി ജനസംഖ്യയില്‍ 26.6 ശതമാനത്തിനും 5-ജി സാങ്കേതികവിദ്യയിലുള്ള നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്. കൊറിയയില്‍ ജനസംഖ്യയില്‍ 28.1 ശതമാനം 5-ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നു.
മൂന്നാം സ്ഥാനത്തുള്ള കുവൈത്തില്‍ ജനസംഖ്യയില്‍ 26.3 ശതമാനത്തിനും നാലാം സ്ഥാനത്തുള്ള ഹോങ്കോംഗില്‍ ജനസംഖ്യയില്‍ 25 ശതമാനത്തിനും 5-ജി നെറ്റ്‌വര്‍ക്ക് ലഭ്യമാണ്. അമേരിക്കയില്‍ ജനസംഖ്യയില്‍ 20.8 ശതമാനം 5-ജി നെറ്റ്‌വര്‍ക്ക് പ്രയോജനപ്പെടുത്തുന്നു. തായ്‌ലന്റ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളും 5-ജി നെറ്റ്‌വര്‍ക്ക് കവറേജ് കൂടിയ രാജ്യങ്ങളില്‍ മുന്‍നിരയിലാണ്. 5-ജി നെറ്റ്‌വര്‍ക്ക് ലഭ്യതാ തോത് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യം കുറവാണ്. പട്ടികയിലുള്ള ഇറ്റലി എട്ടാം സ്ഥാനത്താണ്. ഇറ്റലിയില്‍ ജനസംഖ്യയില്‍ 15 ശതമാനം പേര്‍ക്ക് 5-ജി നെറ്റ്‌വര്‍ക്ക് കവറേജ് ലഭ്യമാണ്.
ലോകത്ത് 5-ജി ബ്രോഡ്ബാന്റ് സേവനം സമീപ കാലത്താണ് വ്യാപിക്കാന്‍ തുടങ്ങിയതെങ്കിലും ചൈന, അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങള്‍ 6-ജി സാങ്കേതികവിദ്യ പുറത്തിറക്കിയിട്ടുണ്ട്. 5-ജി സാങ്കേതികവിദ്യാ കവറേജ് വ്യാപിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതെന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടെയാണ് ചൈനയും അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും പോലുള്ള രാജ്യങ്ങള്‍ 6-ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്.

 

 

Latest News