ബഹ്‌റ പാലത്തില്‍ താഴെക്ക് തൂങ്ങി ട്രെയിലര്‍

ജിദ്ദ - ജിദ്ദ, മക്ക റോഡിലെ ബഹ്‌റ പാലത്തില്‍ ട്രെയിലറും ടാങ്കര്‍ ലോറിയും അപകടത്തില്‍ പെട്ടു. ടാങ്കറിനു പിന്നില്‍ ട്രെയിലര്‍ അതിശക്തിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ടാങ്കര്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് താഴെക്ക് തലകുത്തനെ മറിഞ്ഞു. ട്രെയിലറിന്റെ ഹെഡ് പാലത്തില്‍നിന്ന് തൂങ്ങിനിന്നു.
ട്രെയിലിന്റെ പിന്‍വശം പാലത്തിന്റെ കൈവരിയില്‍ തങ്ങിയതിനാലാണ് ട്രെയിലറില്‍ നിന്ന് വേര്‍പ്പെടാതിരുന്ന ഹെഡ് തൂങ്ങിനിന്നത്. അപകടത്തില്‍ പെട്ട ശേഷവും ട്രെയിലറിന്റെ ടയറുകള്‍ അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

Latest News