Sorry, you need to enable JavaScript to visit this website.

വര്‍ഗീയ പ്രചാരണം നടത്തിയ ബി.ജെ.പി നേതാവ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

ചെന്നൈ- സാമൂഹ്യ മാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചാരണം നടത്തിയ ബി.ജെ. പി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കല്യാണരാമനെ സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു.

മുന്‍ മുഖ്യമന്ത്രി കരുണാനിധി ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിക്കുന്ന തരത്തില്‍ ഇയാള്‍ പോസ്റ്റ് ഇട്ടിരുന്നു.
ഡി.എം.കെ എം.പി ഡോ, സെന്തില്‍ കുമാര്‍ തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. മതവിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇയാളുടെ പോസ്റ്റുകള്‍ എന്ന് പരാതിയില്‍ പറയുന്നു. കല്യാണരാമനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിട്ടുണ്ട്.

 

Latest News