Sorry, you need to enable JavaScript to visit this website.

ബുധനാഴ്ച മുതല്‍ മൂന്നു ദിവസം കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം- ബുധനാഴ്ച  മുതല്‍ തുടര്‍ന്നുള്ള 2-3 ദിവസങ്ങളില്‍  സംസ്ഥാനത്ത്  വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയും പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുലാവര്‍ഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. എന്നാല്‍ തുലാവര്‍ഷ കണക്കില്‍ കേരളത്തില്‍ ലഭിക്കേണ്ട  84 ശതമാനം മഴയും  ഒക്ടോബറില്‍ ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂനമര്‍ദ്ദ ചുഴലിക്കാറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. പത്തനംതിട്ടയിലെ  കക്കി അണക്കെട്ടിലെ ജലനിരപ്പ്  ഉയരുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ട ആവശ്യം വരികയാണെങ്കില്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഒരു എന്‍.ഡി.ആര്‍.എഫ്  ടീമിനെ ആലപ്പുഴ  ജില്ലയില്‍ വിന്യസിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതാത് സമയത്ത് ഇടപെടാനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കാന്‍ പ്രളയ അവലോകന യോഗം തീരുമാനിച്ചു.

 

Latest News