Sorry, you need to enable JavaScript to visit this website.

ഇടുക്കി ഡാമിന്റെ ഷട്ടറുകൾ നാളെ ഉയർത്തും


ഇടുക്കി : മഴയെത്തുടർന്ന് ഡാമിൽ നീരൊഴുക്ക് ശക്തമായതോടെ നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനം. രണ്ട് ഷട്ടറുകൾ 50 സെ മീ വീതം ഉയർത്തും. മുൻകാല അനുഭവം കണക്കിലെടുത്താണ് നാളെ  ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ഇന്ന് രാത്രിയോടെ  ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കും. ഇടുക്കി അണക്കെട്ടിനു സമീപ വാസികൾക്ക് ജാഗ്രത പാലിക്കണമെന്നും രാത്രി യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. 

Latest News