ബംഗ്ലദേശിൽ കലാപം ശമിച്ചില്ല, വീടുകൾക്ക് തീയിട്ട് അക്രമികൾ

ധാക്ക- ബംഗ്ലദേശിൽ തുടരുന്ന വർഗീയ കലാപത്തിനിടെ 29 ഹിന്ദു ഭവനങ്ങൾക്ക് തീയിട്ടു. ഇസ്ലാമിനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്നാണ് രാജ്യത്ത് വർഗീയ കലാപമുണ്ടായത്. ദുർഗ പൂജക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് കലാപത്തിന് തുടക്കമായത്. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽനിന്ന് 255 കിലോമീറ്റർ അകലെയാണ് വീടുകൾക്ക് തീയിട്ടത്. ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട യുവാവിന്റെ വീട് ലക്ഷ്യമാക്കി എത്തിയ കലാപകാരികൾ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയതോടെ സമീപത്തെ മറ്റു വീടുകൾക്ക് തീയിടുകയായിരുന്നു.
 

Latest News