ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരില്‍ ജില്ലാ കോടതി കെട്ടിടത്തില്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ടു. കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിലാണ് ഭുപേന്ദ്ര സിങ് എന്ന അഭിഭാഷകന്റെ മൃതദേഹം കണ്ടത്. സമീപത്തു നിന്ന് ഒരു നാടന്‍ തോക്കും ലഭിച്ചു. അഭിഭാഷകന്‍ മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നുവെന്നും ഇതിനിടെ വെടിയൊച്ചയും നിലത്ത് വീഴുന്ന ശബ്ദവും കേട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവസ്ഥലത്ത് അഭിഭാഷകന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നാണ് പ്രാഥമിക റിപോര്‍ട്ട്. ഈ സമയം മറ്റാരും പരിസരത്ത് ഉണ്ടായിരുന്നില്ല. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷിച്ചു വരികയാണ്. നേരത്തെ ബാങ്ക് ജീവനക്കാരനായിരുന്ന ഭുപേന്ദ്ര സിങ് അഞ്ച് വര്‍ഷത്തോളമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.