മൂന്നുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു


കാസർഗോഡ് : നീലേശ്വരത്ത് മൂന്നുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല പ്രതീഷിന്റെ ഭാര്യ  രമ്യയും   (30) കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തെ തുടർന്നുള്ള മാനസിക പ്രശ്‌നമാണ്് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാത്രി രമ്യയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തിയിരുന്നു. കിണറിന് സമീപത്തു കിടന്ന മൊബൈൽ ഫോണിന്റെ ശബ്ദം കേട്ട് കിണറ്റിൽ പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടാമത്തെ പ്രസവത്തിനു ശേഷം യുവതിക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഏഴു വയസ്സുള്ള ഒരു മകൾ കൂടിയുണ്ട്.
 

Latest News