Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന്  മരണം; 6 പേര്‍ക്ക് പരിക്ക്

പൂനെ-മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തില്‍ 3 മരണം. 6 പേര്‍ക്ക് പരുക്ക്. പൂനെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ ഏഴ് വാഹനങ്ങള്‍ പരസ്പരം ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.ഇന്ന് പുലര്‍ച്ചെ 5:30 നാണ് സംഭവം. ഇറച്ചി കോഴിയുമായി വന്ന ട്രക്ക് മുന്നിലെ വാഹനത്തില്‍ ഇടിച്ച ശേഷം മറ്റ് വാഹനങ്ങളിലേക്കും ഇടിച്ചു കയറി. അപകട കാരണം വ്യക്തമല്ലെങ്കിലും ഡ്രൈവര്‍ ഉറങ്ങിയതാവാം എന്നാണ് നിഗമനം. 
 

Latest News