Sorry, you need to enable JavaScript to visit this website.

VIDEO കേരളത്തില്‍ തുടര്‍ക്കഥയായി മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും

തിരുവനന്തപുരം-സംസ്ഥാനത്ത് അതിതീവ്രമഴയും പ്രളയവും മേഘവിസ്‌ഫോടനവും
ല്ലാ വര്‍ഷവും തുടര്‍സംഭവങ്ങളാകുന്നു. മിന്നല്‍പ്രളയത്തിലും  ഉരുള്‍പൊട്ടലും നിരവധി ജീവനകളാണ് ഓരോ വര്‍ഷവും നഷ്ടമാകുന്നത്. പോയ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും വര്‍ധിച്ചുവെന്നാണ് കാലവസ്ഥാ വകുപ്പ് നല്‍കുന്ന വിശദീകരണം.


കഴിഞ്ഞ 15ന് ഉച്ച മുതല്‍ 16ന് ഉച്ചവരെയുള്ള 24 മണിക്കൂറിലാണു സംസ്ഥാനത്തെ നടുക്കിയ ദുരന്തങ്ങളുണ്ടായത്. ശക്തമായ മഴയ്ക്കുള്ള സാധ്യതപോലും പ്രവചിക്കാതിരുന്ന കോട്ടയം ജില്ലയിലും യെല്ലോ അലര്‍ട്ട് മാത്രമുണ്ടായിരുന്ന ഇടുക്കിയിലും അതിതീവ്രമഴയും ഉരുള്‍പൊട്ടലും പ്രളയവുമുണ്ടായി. അപകടം തിരിച്ചറിഞ്ഞു മുന്നറിയിപ്പുകള്‍ നല്‍കിയപ്പോഴേക്കും വൈകിപ്പോയിരുന്നു.

 

Latest News