Sorry, you need to enable JavaScript to visit this website.
Saturday , November   27, 2021
Saturday , November   27, 2021

ലോകം ഉറ്റു നോക്കുന്ന ഖത്തർ അമീർ കപ്പ് ഫൈനൽ 22ന്

40,000 പേർ കളി നേരിൽ കാണും

ദോഹ- ലോകാടിസ്ഥാനത്തിൽ തന്നെ ഉറ്റു നോക്കുന്ന ഖത്തറിലെ അമീർ കപ്പ് ഫൈനൽ ഈ 22ന്. 40,000 പേർ കളി നേരിൽ കാണും. കോവിഡ് മഹാമാരിക്ക് ശേഷം 
നടക്കുന്ന വലിയ പരിപാടിയെന്ന നിലയ്ക്കാണ് ലോകം ഉറ്റു നോക്കുന്നത്. ഖത്തറിലെ കാൽപന്തു കളിയാരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമീരി കപ്പ് ഫൈനൽ മൽസരത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ഫൈനൽ മൽസരം കാണാനാഗ്രഹിക്കുന്ന ആരാധകർക്ക് ഫാൻ ഐ.ഡി സൗജന്യമായി നൽകും. ഖത്തർ അമീർ കപ്പ് ഫൈനലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് രജിസ്ട്രേഷന് ശേഷം ഖത്തർ പോസ്റ്റ് വഴി അവരുടെ നിർബന്ധിത ഫാൻ ഐ.ഡി സൗജന്യമായി വീട്ടിലെത്തിക്കുമെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയും ഖത്തർ ഫുട്ബോൾ അസോസിയേഷനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അമീർ കപ്പ് ഫൈനലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാനും ഓൺലൈനിൽ നിർബന്ധിത ഫാൻ ഐ.ഡി രജിസ്റ്റർ ചെയ്യാനും ഖത്തർ പോസ്റ്റ് നിങ്ങളുടെ വീട്ടിലെ വിലാസത്തിൽ സൗജന്യമായി എത്തിക്കാനും കഴിയും. ആരാധകർക്ക് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ പ്രത്യേകമായി ആരംഭിച്ച കൗണ്ടറിൽ നിന്നു എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെ സീറ്റ് ബുക്ക് ചെയ്യാനും ഫാൻ ഐ.ഡി നേരിട്ട് സ്വീകരിക്കാനുള്ള സൗകര്യത്തിന് പുറമേയാണിത്. ഒക്ടോബർ 22 വെളളിയാഴ്ച തുമാമ സ്റ്റേഡിയത്തിലാണ് അമീർ കപ്പ് ഫൈനൽ. കോവിഡ് മഹാമാരിക്ക് ശേഷം നാൽപതിനായിരത്തോളമാളുകൾ നേരിൽ കളികാണുന്ന മൽസരമെന്ന നിലയ്ക്ക് ലോകാടിസ്ഥാനത്തിൽ തന്നെ ഉറ്റു നോക്കുന്ന മൽസരമാണിത്.

Latest News