സൗദിയിൽ കോവിഡ് നിയന്ത്രണ ലഘൂകരണം; വിവിധ  ഭാഷകളിൽ പ്രചാരണം തുടങ്ങി

സൗദിയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തീരുമാനത്തെ കുറിച്ച് ബംഗാളി ഭാഷയിൽ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സന്ദേശം.

റിയാദ്- സൗദിയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെ കുറിച്ച് വിവിധ ഭാഷകളിൽ പ്രചാരണം തുടങ്ങി. കൊറോണ വ്യാപനം തടയുന്നതിനായി ബാധകമാക്കിയ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തീരുമാനമാണ് രാജ്യത്ത് കഴിയുന്ന വിവിധ നാട്ടുകാരെ അധികൃതർ അറിയിക്കാൻ തുടങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ സുരക്ഷാ വകുപ്പുകൾ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് വ്യത്യസ്ത ഭാഷകളിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. രാജ്യത്ത് കഴിയുന്ന വിവിധ രാജ്യക്കാർക്ക് അവരവരുടെ ഭാഷകളിൽ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. ഇന്നലെ മുതൽ നിലവിൽ വന്ന പുതിയ ഇളവുകൾ, തുടർന്നും പാലിക്കേണ്ട മുൻകരുതലുകൾ എന്നിവയെല്ലാം വ്യത്യസ്ത ഭാഷകളിലുള്ള സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags

Latest News