വാഷിംഗ്ടണ്‍- രണ്ടു തവണ ഗര്‍ഭം അലസിപ്പോയ യുവതി ഒടുവില്‍ പ്രസവിച്ചപ്പോള്‍ കുഞ്ഞിന് ഭാരം 6.3 കിലോ. ഒരു വര്‍ഷത്തിനിടെ രണ്ട് തവണ ഗര്‍ഭം അലസിയിരുന്നുവെന്ന് യു.എസ് വനിത കാരി പറഞ്ഞു. ഫിന്‍ലെ എന്നാണ് കുഞ്ഞിനു പേരു നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ രണ്ടു വയസ്സായ മകളെ ഗര്‍ഭം ധരിക്കുന്നതിനു മുമ്പ് 17 തവണ ഗര്‍ഭം അലസിയിരുന്നുവെന്നും കാരി പറയുന്നു.
30 വര്‍ഷത്തെ ജോലിക്കിടെ ഫിന്‍ലെയെ പോലെ തൂക്കമുള്ള ഒരു കുഞ്ഞിന്റെ പ്രസവമെടുത്തിട്ടില്ലെന്ന് കാരിയുടെ ഡോക്ടര്‍ പറഞ്ഞു.