പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ ഒരുവര്‍ഷം പീഡിപ്പിച്ചു, യുവാവ് റിമാന്‍ഡില്‍

വെള്ളറട- ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച യുവാവ് പിടിയില്‍. വിദ്യാര്‍ഥിനിയുടെ ആഭരണങ്ങളും പണവും ഇയാള്‍ തട്ടിയെടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചെറിയ കൊല്ല പുന്നാക്കര വാറുവിളാകത്തു വീട്ടില്‍ അനു (21) ആണ് പിടിയിലായത്. വിദ്യാര്‍ഥിനിയുടെ ആഭരണങ്ങളും പണവും  പലപ്പോഴായാണ് കൈക്കലാക്കിയത്.
പണയം വെച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും കണ്ടത്തി. പോസ്‌കോ നിയമപ്രകാരം പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

Latest News