ഇടിമിന്നലില്‍ ടി.വി സ്റ്റാന്‍ഡ് പൊട്ടിത്തെറിച്ച് സഹോദരങ്ങള്‍ക്ക് പരിക്ക്

പാലക്കാട്-ചളവറ മാമ്പറ്റപ്പടിയില്‍ ഇടിമിന്നലില്‍ ടി.വി സ്റ്റാന്‍ഡ് പൊട്ടിത്തെറിച്ച് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. 40 ദിവസം പ്രായമായ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കയിലിയാട് പാറക്കല്‍ പ്രദീപിന്റെ മക്കളായ അക്ഷയ്, അശ്വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടി.വി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ടി.വി വച്ചിരുന്ന ഗ്ലാസ് സ്റ്റാന്‍ഡ് പൊട്ടിത്തെറിക്കുകയായിരുന്നു.
മിന്നലില്‍ ടി.വിയുടെ സെറ്റ് ടോപ് ബോക്സും പൊട്ടിത്തെറിച്ചു. സമീപത്തെ അങ്കണവാടിയുടേതടക്കം നിരവധി വീടുകളില്‍ സ്വിച്ച് ബോര്‍ഡുകളും തകര്‍ന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്.

 

Latest News