സൗദിയിലിറങ്ങേണ്ട ദിവസം പ്രവാസി ദുബായില്‍ മരിച്ചു

ജിദ്ദ- അമൃത ടി.വി ജിദ്ദ റിപ്പോര്‍ട്ടര്‍ സുള്‍ഫിക്കര്‍ ഒതായിയുടെ ഇളയ സഹോദരന്‍ നൗഫല്‍ എന്ന കൊച്ചു (34) ദുബായില്‍ നിര്യാതനായി. നാട്ടില്‍നിന്ന് സൗദിയിലേക്ക് വരാനായി ദുബായിലെത്തി ക്വാറന്റൈനിലിരിക്കുകയായിരുന്നു. ഇന്ന് രാത്രി സൗദിയില്‍ ഇറങ്ങാനിരിക്കെയാണ് മരണം.
പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ നൗഫലിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ജിദ്ദയിലെ ഒരു ഐ.ടി കമ്പനിയിലായിരുന്നു ജോലി. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഹബീബ് (ജിദ്ദ), ഷബീര്‍ എന്നിവരും സഹോദരന്മാരാണ്.
കാഞ്ഞിരാല ഉസ്സന്‍ ബാപ്പു- ഫാത്തിമ ദമ്പതികളുടെ മകനാണ്.

 

Latest News