Sorry, you need to enable JavaScript to visit this website.

ദുരന്തമുഖത്ത് സഹായദൗത്യവുമായി നാവികസേന

കൊച്ചി- ഉരുള്‍പൊട്ടലിലും പ്രളയത്തിലും വിറങ്ങലിച്ച കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും സഹായ ദൗത്യവുമായി നാവികസേനയെത്തി. സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടിയുടെ അഭ്യര്‍ഥന പ്രകാരം കൊച്ചി നാവികത്താവളത്തില്‍നിന്നു ഹെലികോപ്റ്ററുകള്‍ രാവിലെ  തന്നെ ദുരന്തഭൂമിയിലേക്ക് തിരിച്ചതായി നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടിയുടെ ദുരിതാശ്വാസ സാമഗ്രികള്‍ക്ക് പുറമെ നാവിക ആസ്ഥാനത്തുനിന്ന് കുടിവെള്ളം ഉള്‍പ്പെടെയുള്ള സാമഗ്രികളും ഹെലികോപ്റ്ററില്‍ ദുരന്തബാധിതര്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്.  രക്ഷാദൗത്യത്തിന് എപ്പോള്‍ വേണമൈങ്കിലും പുറപ്പെടാന്‍ തയാറായി റെസ്‌ക്യൂ ടീമും നേവല്‍ഡൈവര്‍മാരും അടക്കമുള്ള എല്ലാ നാവിക സംവിധാനങ്ങളെയും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ആവശ്യം വന്നാലുടന്‍ നാവികസേന രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ തയാറാണെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഓപ്പറേഷന്‍ മദദ് എന്ന് പേരിട്ടിരിക്കുന്ന നാവിക സേനയുടെ സഹായദൗത്യം  തുടരും.

 

 

 

Latest News