Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രധാനമന്ത്രി വിളിച്ചു, കേന്ദ്ര സഹായം ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- കനത്ത മഴയില്‍ ദുരിതത്തിലായ കേരളത്തിന് കേന്ദ്ര സഹായം ഉറപ്പുനല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ആരായാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ടെലിഫോണില്‍ സംസാരിച്ചു. ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാവരുടെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ഥിക്കുന്നതായി മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചതിന് പിന്നാലെ മോഡി ട്വീറ്റ് ചെയ്തു. പരിക്കേറ്റവരേയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മോഡി പറഞ്ഞു.

 

Latest News