Sorry, you need to enable JavaScript to visit this website.

ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം- ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് സി.എം.ഡി വിളിച്ച യോഗത്തിലാണ് തീരുമാനം. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് യോഗം വിലയിരുത്തിയത്.

വൈദ്യുതി ബോര്‍ഡിന് ആശങ്ക ഉണ്ടാക്കിയിരുന്നത് കക്കി ഡാമിന്റെ കാര്യത്തിലായിരുന്നു. കക്കി ഡാമില്‍ ജലനിരപ്പ് ഇപ്പോള്‍ 979 അടിയാണ്. 978 മീറ്റര്‍ ഉള്ളപ്പോഴായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. എങ്കിലും ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ നിലവിലെ സാഹചര്യത്തില്‍ അടിയന്തരമായി തുറക്കേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും വിലയിരുത്തല്‍. ഉത്പാദനം കൂട്ടി ജലവിതാനം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
നിലവില്‍ ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രിയുള്ള മഴയുടെ സാഹചര്യംകൂടി കണക്കിലെടുത്താകും തുടര്‍ തീരുമാനം. നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം മഴ കുറയും എന്നത് കൊണ്ട് തന്നെ ഈ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ല.

 

Latest News