ബീജിംഗ്- ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ ചൈന പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഓഗസ്റ്റിലായിരുന്നു പരീക്ഷണം. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം വിവരമറിഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്കും ലഭിച്ചില്ല.
പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ചൈനീസ് സൈന്യം ഹൈപ്പര്‍സോണിക് മിസൈല്‍ അടങ്ങുന്ന റോക്കറ്റ് വിക്ഷേപിച്ചുവെന്നും റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് കടലില്‍ വീണതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.