മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു


തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയിയിൽ  മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. നാലുലക്ഷം രൂപവീതമാണ് മരിച്ചവരുടെ ആശ്രിതർക്ക് സഹായമായി നൽകുക. കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു.

സംസ്ഥാനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് കേന്ദ്രമന്ത്രി അമിത്ഷായും അറിയിച്ചു. നിലവിൽ കേരളത്തിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കിൽ കൂടുതൽ എൻഡിആർഎഫ് സംഘത്തെയും എത്തിക്കും.

Latest News