കോഴിക്കോട്- സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നതിനിടെ, മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ വ്യാജ പ്രചരണം. പാലായിലെ പ്രളയക്കെടുതിക്ക് കാരണം മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതാണെന്ന് പറയുന്ന പോസ്റ്റാണ് കെ.ടി ജലീലിന്റെ പേരില്‍ പ്രചരിക്കപ്പെട്ടത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെടി ജലീല്‍ ഫേസ് ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ഇന്ന് രാവിലെ താഴെ കാണുന്ന നമ്പറില്‍ നിന്നാണ് 0096565935907 എന്റെ പേരിലുള്ള ഈ വ്യാജ പിതൃശൂന്യ പോസ്റ്റ് വാട്‌സപ്പില്‍ അയച്ചു കിട്ടിയത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാള്‍ വലിയ ഹൃദയശൂന്യന്‍ മറ്റാരുണ്ട്? ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

	
	




