Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 14,146 പേര്‍ക്ക് കൂടി കോവിഡ്; ഏഴുമാസത്തിനിടെ ഏറ്റവും കുറവ്

ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 14,146 കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ചത്തെ അപേക്ഷിച്ച് 1835 കേസുകള്‍ കുറവാണ്. ഏഴു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണിത്.
രാജ്യത്തെ ആകെ കേസുകള്‍ 34,067,719 ആയി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
144 പേരാണ് 24 മണിക്കൂറിനിടെ മരണത്തിനു കീഴടങ്ങിയത്.  19,788 പേര്‍ രോഗമുക്തി നേടി. ഇതോടെ മരണസംഖ്യ 452,124 ആയും രോഗമുക്തി 33,419,749 ആയും വര്‍ധിച്ചു.
ശനിയാഴ്ചത്തെ അപേക്ഷിച്ച് മരണസംഖ്യയും ഇന്ന് കുറവാണ് രേഖപ്പെടുത്തിയത്.

 

Latest News