കൊക്കയാറിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. കാണാതായവരിൽ അഞ്ച് കുട്ടികളും


ഇടുക്കി: കൊക്കയാറിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നു. അഞ്ച് കുട്ടികൾ ഉൾപ്പെടെ  എട്ട് പേരെയാണ് കൊക്കയാറിൽ  നിന്നും കാണാതായിരിക്കുന്നത്.

 ഇന്നലെ രാത്രി നിർത്തിവച്ച രക്ഷാപ്രവർത്തനം രാവിലെ ആറു മണിയോടെയാണ് പുനരാരംഭിച്ചത്. ഫയർ ഫോഴ്‌സിന്റെ  നേതൃത്വത്തിൽ ആദ്യ ഘട്ട രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. എൻഡിആർഎഫ്, ദുരന്തനിവാരണ സേന, ഡോഗ് സ്‌ക്വാഡ് എന്നീ സംവിധാനങ്ങളും  കൊക്കയാറിൽ എത്തിയിട്ടുണ്ട്. തെരച്ചിലിന് ഹെലികോപ്റ്ററിന്റെ സഹായം തേടിയതായി ജില്ലാ കലക്ടർ അറിയിച്ചു.
 

Latest News