Sorry, you need to enable JavaScript to visit this website.

മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ  രണ്ട് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറങ്ങി

കൊച്ചി- മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങള്‍ ശനിയാഴ്ച രാത്രി നെടുമ്പാശേരിയിലിറക്കി. എയര്‍ അറേബ്യയുടെ ഷാര്‍ജ കരിപ്പൂര്‍ വിമാനത്തില്‍ 35 യാത്രക്കാരും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്ത് മംഗലാപുരം വിമാനത്തില്‍ 175 യാത്രക്കാരുമുണ്ടായിരുന്നു. കരിപ്പൂരും മംഗലാപുരത്തും മഴ കനത്തതാണ് വിമാനം തിരിച്ചു വിടാന്‍ കാരണം. സംസ്ഥാനത്ത് പലയിടത്തായി മഴക്കെടുതികള്‍ തുടരുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറുകളില്‍ കേരളത്തില്‍ നാല് ജില്ലകളില്‍ ഇടിയോട് കൂടിയ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജീവമായി രംഗത്തിറങ്ങി കഴിഞ്ഞുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ സജീവ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
 

Latest News