Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആർ.എസ്.എസ് ശാഖകളിൽ പോകാത്തവർ ഹിന്ദുവല്ലെന്ന് ബി.ജെ.പി എം.എൽ.എ

ഹൈദരാബാദ് - ആർ.എസ്.എസ് സംഘടിപ്പിക്കുന്ന ദിവസേനയുള്ള യോഗമായ ശാഖകളിൽ പങ്കെടുക്കാത്തവർ ഹിന്ദുവല്ലെന്ന് ഹൈദരാബാദിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ടി. രാജ സിംഗ്. 'തൊട്ടടുത്തുള്ള ആർ എസ് എസ് ശാഖയിൽ ചേരണമെന്ന് എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു. ആർ എസ് എസിൽ ചേരാത്തവർ ശരിയായ ഹിന്ദുവല്ല. അവർക്ക് രാജ്യത്തെ സേവിക്കാൻ കഴിയില്ല,' മധ്യപ്രദേശിലെ നീമച്ച് ജില്ലയിൽ പൊതു പരിപാടിയിൽ രാജ സിങ് പ്രസംഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലുള്ള പ്രശസ്തരെ നിർമ്മിക്കുന്ന ഫാക്ടറിയാണ് ആർ എസ് എസെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം മതഭേദമന്യേ ഭാരത് മാതാ കീ ജയ് വിളിക്കുകയും വന്ദേ മാതരം ചൊല്ലുകയും വേണം. ഇതിനു തയാറല്ലാത്തവർക്ക് രാജ്യം വിട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദ്്, ക്രിസ്ത്യൻ മിഷനറിമാരുടെ പണം നൽകിയുള്ള മതപരിവർത്തനം തുടങ്ങിയവക്കെതിരെ പൊരുതി ഹിന്ദുക്കൾ സ്വന്തം മതം നന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Latest News