Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം

കൊല്ലം- പ്രമുഖ കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം. കൊല്ലം കടയ്ക്കൽ കോട്ടുങ്കലിൽ ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങിൽ സംസാരിച്ച ശേഷം കാറിൽ കയറുന്നതിനിടെയാണ് കുരീപ്പുഴക്ക് നേരെ അക്രമണമുണ്ടായത്. വടയമ്പാടിയിലെ ജാതി മതിൽ സമരത്തെ പറ്റിയുള്ള പരാമർശം നടത്തിയത് സംഘ്പരിവാർ പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് സൂചന. അക്രമത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് കുരീപ്പുഴ ശ്രീകുമാർ ആരോപിച്ചു. പോലീസിൽ പരാതിയും നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. കൊല്ലം റൂറൽ എസ്.പിക്കാണ് നിർദ്ദേശം നൽകിയത്.
 

Latest News