കോട്ടയം- മുണ്ടക്കയം ഇടക്കുന്നത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കനത്ത മഴയില്‍ ഒഴുകിപ്പോയി. സ്‌കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാനാണ് ഒഴുകിപോയത്. ആളപായമില്ല.
മുണ്ടക്കയത്ത് ഇളംകാടിനു സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു പാലവും ഒരു വീടും തകര്‍ന്നു. ഒരു കുട്ടിക്ക് പരുക്കേറ്റു. അന്‍പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മുണ്ടക്കയംഎരുമേലി ക്രോസ് വേ മുങ്ങി. ഇവിടേക്കുള്ള ഗതാഗതം നിരോധിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ തുടരുകയാണ്.